lottery-seller-was-attacked

ഗുരുവായൂരിൽ ലോട്ടറി വില്‍പനക്കാരിയായ എഴുപത്തിനാലുകാരിയെ ആക്രമിച്ച് രണ്ടായിരം രൂപയുടെ ലോട്ടറിയും അഞ്ഞൂറു രൂപയും കവർന്നു. ആക്രമണത്തിനിടെ വീണ് പരുക്കേറ്റു. ബൈക്കില്‍ എത്തിയവരാണ് കവര്‍ച്ച നടത്തിയത്. ഗുരുവായൂര്‍ സ്വദേശിയായ എഴുപത്തിനാലുകാരി തങ്കമണിയാണ് ആക്രമണത്തിനിരയായത്. രാവിലെ പത്തരയോടെയായിരുന്നു ആക്രമണം.  ബൈക്കിൽ വന്ന രണ്ടുപേർ തങ്കമണിയെ തള്ളിയിട്ട് ലോട്ടറിയും പണവും തട്ടിയെടുത്ത് രക്ഷപ്പെട്ടു. 

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected

      വീഴ്ചയിൽ കല്ലിൽ തട്ടി തല പൊട്ടി. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികില്‍ തേടി. ഇതു മൂന്നാം തവണയാണ് ആക്രമത്തിന് ഇരയാകുന്നത്. ഗുരുവായൂർ ക്ഷേത്രനഗരിയിൽ ലോട്ടറി വിൽപ്പനക്കാരെ ആക്രമിക്കുന്നത് പതിവായിട്ടുണ്ട്. മുന്നൂറോളം പേരാണ് ക്ഷേത്ര പരിസരത്ത് ലോട്ടറി വിൽപ്പന നടത്തി ജീവിക്കുന്നത്. അക്രമികളെ തിരിച്ചറിയാന്‍ ഗുരുവായൂര്‍ ടെംപിള്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.

      ENGLISH SUMMARY:

      A 74-year-old woman, a lottery seller, was attacked in Guruvayur and robbed of two thousand rupees and five hundred rupees.