തിരുവന്തപുരത്ത് ഒമ്പതുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മുമ്മയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തവും പിഴയും . 64കാരനായ വിക്രമനാണ് പോക്സോ കോടതി തടവും പിഴയും വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ തടവ് അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണമെന്നും വിധി ന്യായത്തിൽ പറയുന്നു. 2020, 2021 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടർന്ന് കുട്ടികളുടെ സംരക്ഷണ ചുമതല അമ്മുമ്മയ്ക്കായിരുന്നു.
അമ്മുമ്മയുടേയും ഭർത്താവ് ഉപേക്ഷിച്ചിരുന്നു. പ്രതി കുട്ടി താമസിക്കുന്ന വീട്ടിലെ നിത്യ സന്ദർശകനായിരുന്നു. അമ്മൂമ്മ പുറത്തു പോയ സമയത്തായിരുന്നു പീഡനം. ആറ് മാസങ്ങളായിട്ടുള്ള നിരന്തരമായ പീഡനത്തിൽ കുട്ടികളുടെ രഹസ്യ ഭാഗത്ത് മുറിവേറ്റിരുന്നു. അയൽവാസി കണ്ടതാണ് സംഭവം പുറത്തറിയാൻ ഇടയായത്. പ്രോസിക്യൂഷൻ 20സാക്ഷികളെ വിസ്തരിക്കുകയും 22രേഖകളും ഹാജരാക്കി.