കമ്പനികൂടി മദ്യപിക്കുന്നതിനിടെ തര്‍ക്കിച്ച അമ്മാവനെ കൊലപ്പെടുത്തി പത്തൊമ്പതുകാരനയ മരുമകന്‍. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. 26വയസുള്ള മനോജ് താക്കൂറിനെ കൊലപ്പെടുത്തിയ മരുമകന്‍ ധരം താക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ബുധനാഴ്ച വീട്ടില്‍ നിന്നിറങ്ങിയ മനോജ് താക്കൂര്‍ മടങ്ങിയെത്താത്തിനെ തുടര്‍ന്ന് വീട്ടുകാരും സുഹൃത്തുക്കളും പലസ്ഥലങ്ങളില്‍ അന്വേഷിച്ചു . ഒടുവില്‍ വീട്ടില്‍ നിന്നും അല്‍പം അകലെയുള്ള കൃഷിസ്ഥലത്തു നിന്ന് മനോജിന്‍റെ മൃതദേഹം കണ്ടെത്തി . തൊട്ടടുത്തു നിന്ന് ഇയാളെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന വിറകുകഷണവും ലഭിച്ചു . തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.
വീട്ടില്‍ നിന്നിറങ്ങിയ മനോജ് മാര്‍ഗമധ്യ ധരം താക്കൂറിനെ കണ്ടു. തുടര്‍ന്ന് ഇരുവരും പങ്കിട്ട് മദ്യവും കോഴിയിറച്ചിയും വാങ്ങി . മദ്യത്തിന് 340രൂപയും ടച്ചിങ്സായി വാങ്ങിയ കോഴിക്ക് 60 രൂപയും ചെലവിട്ടു . മദ്യലഹരിയിലായതോടെ മനോജും ധരവും തമ്മില്‍ വഴക്കായി .ധരം മദ്യം വാങ്ങാന്‍ നല്‍കിയ പണം കുറഞ്ഞുപോയെന്ന് പറഞ്ഞായിരുന്നു വഴക്ക് . തര്‍ക്കം രൂക്ഷമായതോടെ ഇറച്ചി പാകം ചെയ്യാനായി കൊണ്ടുവന്ന വിറക് കഷണം കൊണ്ട് മനോജ് ധരം താക്കൂറിനെ അടിക്കാന്‍ തുടങ്ങി. എന്നാല്‍ ധരം തിരിച്ചടിച്ചതോടെ മനോജ് നിലത്തുവീണു. മര്‍ദനത്തിനൊടുവില്‍ മനോജ് മരണമടഞ്ഞു.
പൊലീസ് ചോദ്യം ചെയ്യലിനിടെ ധരം കുറ്റം സമ്മതിച്ചു . മദ്യപിക്കാന്‍ ചെലവിട്ട പണത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപതകത്തിൽ കലാശിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പൊലീസ് ധരം താക്കൂറിനെ അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 103(1) അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് ആരെങ്കിലും താക്കൂറിനെ സഹായിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചു വരികയാണ്.