kottayam-murder

TOPICS COVERED

വൈക്കം മറവൻതുരുത്തില്‍  അമ്മയേയും മകളേയും വെട്ടിക്കൊലപ്പെടുത്തി. മകളുടെ ഭര്‍ത്താവ് നിധീഷാണ് കൊലപാതകം നടത്തിയത്.  മറവന്തുരുത്ത് സ്വദേശിനികളായ ഗീത മകൾ ശിവപ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത്.  കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. മറവന്തുരുത്തിലെ ശിവപ്രിയയുടെ വീട്ടിൽ വച്ച് കൊലപാതകം നടക്കുമ്പോൾ നാലു വയസ്സുകാരിയായ മകളും വീട്ടിൽ ഉണ്ടായിരുന്നു. കൊലപാതകത്തിന് ശേഷം മകളേയുമെടുത്ത് നേരെകടവിലുള്ള സ്വന്തം വീട്ടിലെത്തിയ നിധീഷ് മകളെ അവിടെ ഏല്‍പ്പിച്ച ശേഷമാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

നിധീഷിനും പിടിവലിക്കിടെ പരുക്കേറ്റിട്ടുണ്ട്.  വീട്ടിലെത്തിയ നിധീഷിന്‍റെ ശരീരത്തില്‍ ചോരപ്പാടുകള്‍ കണ്ട വീട്ടുകാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. പിടിവലിക്കിടെ പരുക്കേറ്റ നിധീഷ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുറെനാളുകളായി കുടുംബപ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. 

 
Vaikom hacked mother and daughter to death :