ഓസ്ലർ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പെപ്പർ സ്പ്രേ ആയുധമാക്കി മോഷണം നടത്തിയയാൾ പിടിയിൽ. അടൂർ സ്വദേശി സഞ്ജിത്ത് എസ് നായരാണ് നൂറനാട് പോലീസിന്റെ പിടിയിലായത്. ഇടപ്പോണിൽ ബസ് കാത്തുനിൽക്കുകയായിരുന്ന വയോധികയെ കാറിൽ കയറ്റി പെപ്പർ സ്പ്രേ അടിച്ച് സ്വർണാഭരണങ്ങൾ കവരുകയായിരുന്നു.
വഴി ചോദിക്കാനെന്ന വ്യാജേനയാണ് പ്രതി 75കാരിയെ കാറിൽ കയറ്റിയത്. യാത്രയ്ക്കിടെ മുഖത്ത് പെപ്പർ സ്പ്രേയടിച്ചു. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ ബലമായി ഊരിയെടുത്തു. പിന്നാലെ കാർ റോഡരികിൽ നിർത്തി വയോധികയെ തള്ളിയിറക്കിയശേഷം രക്ഷപ്പെട്ടു. മൂന്നു പവൻ തൂക്കം വരുന്ന സ്വർണമാലയും ഒരു പവന്റെ വളയും പേഴ്സും പ്രതി കൈക്കലാക്കിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
കൊലപാതക പരമ്പരയുടെ കഥ പറയുന്ന മെഡിക്കൽ ക്രൈം ത്രില്ലർ ഓസ്ലർ പലതവണ കണ്ട ശേഷമായിരുന്നു സഞ്ജിത്തിന്റെ മോഷണം. സിനിമയിൽ ആശുപത്രിയും പരിസരപ്രദേശവും കഥാരംഗമായപ്പോൾ പ്രതി തിരഞ്ഞെടുത്തത് നടുറോഡാണ്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ഇടപ്പോൺ എ.വി മുക്കിൽ പന്തളത്തേക്കുള്ള ബസ് കാത്തു നിൽക്കുകയായിരുന്നു ആറ്റുവ സ്വദേശിനിയായ 75കാരി. വഴി ചോദിക്കാനെന്ന വ്യാജേനയാണ് പ്രതി ഇവരെ കാറിൽ കയറ്റിയത്.
യാത്രയ്ക്കിടെ മുഖത്ത് പെപ്പർ സ്പ്രേയടിച്ചു. കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ ബലമായി ഊരിയെടുത്തു. പിന്നാലെ കാർ റോഡരികിൽ നിർത്തി വയോധികയെ തള്ളിയിറക്കിയശേഷം രക്ഷപ്പെട്ടു. മൂന്നു പവൻ തൂക്കം വരുന്ന സ്വർണമാലയും ഒരു പവന്റെ വളയും പേഴ്സും പ്രതി കൈക്കലാക്കിയിരുന്നു. റോഡിൽ കരഞ്ഞുകൊണ്ട് നിന്ന വയോധികയെ നാട്ടുകാരാണ് ആശ്വസിപ്പിച്ച് വീട്ടിലേക്ക് അയച്ചത്. വയോധികയുടെ പരാതിയിൽ കേസെടുത്ത പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതി സഞ്ജിത്ത് പിടിയിലാകുകയായിരുന്നു.
ഓസ്ലർ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മോഷണം നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. നഷ്ടപ്പെട്ട സ്വർണാഭരണവും കവർച്ചയ്ക്ക് ഉപയോഗിച്ച പെപ്പർ സ്പ്രേയും പ്രതിയുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.