മോഷ്ടാക്കളെ പിടിയ്ക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാതെ വന്നപ്പോള്‍, മോഷണം തടയാന്‍ നാട്ടുകാര്‍ക്ക് ഉപദേശം നല്‍കി പൊലീസ്. തിരുവനന്തപുരം റസല്‍പുരത്താണ് നാട്ടുകാരെ വിളിച്ചുകൂട്ടി പൊലീസിന്‍റെ ഉപദേശം . മോഷ്ടാവിനെ പിടിക്കാനാണോ , ഉപദേശം നല്‍കാനാണോ പൊലീസെന്നു ചോദിക്കുകയാണ് നാട്ടുകാര്‍
Read Also: കള്ളന്‍മാരെ പിടിക്കാന്‍ പറ്റുന്നില്ല; പകരം നാട്ടുകാര്‍ക്ക് പൊലീസിന്റെ ഉപദേശം
ഒരു നാടു മുഴുവന്‍ മോഷണത്തില്‍ വലഞ്ഞു നില്‍ക്കുമ്പോഴാണ് പ്രതിയെ പിടിയ്ക്കാന്‍ കഴിയുന്നില്ലെന്നു മാറനല്ലൂര്‍ എസ്.ഐ ഒരു ഉളുപ്പും ഇല്ലാതെ നാട്ടുകാരുടെ മുന്നില്‍ പറയുന്നത്. ദിനം പ്രതിയെന്നോണം നടക്കുന്ന മോഷണത്തില്‍ മോഷ്ടാവിനെ പിടികൂടാന്‍ കഴിയാഞ്ഞതോടെയാണ് നാട്ടുകാരുടെ മുന്നിലെ ഈ ഉപദേശം. പ്രതിയെ പിടിയ്്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പൊലീസ് പണി മതിയാക്കണമെന്നാണ് ഉപദേശം കേട്ട നാട്ടുകാര്‍ അടക്കം പറഞ്ഞത്. കള്ളന്‍ പ്രഫഷനലായതുകൊണ്ടാണ് പിടിയ്ക്കാന്‍ കഴിയാത്തതെന്നും എസ്. ഐ തളളി മറിയ്ക്കുന്നു.
പൊലീസും പ്രഫഷനലാകണ്ടേ എന്നു മാത്രം മാറനല്ലൂര്‍ സ്റ്റേഷനില്‍ ആരും ചോദിയ്ക്കരുതെന്നും എസ്.ഐയുടെ വാക്കുകളിലുണ്ട്. പ്രതി നാട്ടുകാരനാണെന്നാണ് വാര്‍ഡുമെമ്പര്‍ പറയുന്നത്ഉപദേശം കൊണ്ടും മോഷണം കൊണ്ടും പെരുവഴിയിലായത് നാട്ടുകാരാണ്