തൃശൂര്‍ ചെറുതുരുത്തിയില്‍ രേഖകളില്ലാതെ കാറില്‍ കൊണ്ടുവന്ന 19,70,000 രൂപ പിടികൂടി .കുളപ്പുള്ളി സ്വദേശികളില്‍ നിന്നാണ് പണം കണ്ടെത്തിയത്. തിരഞ്ഞെടുപ്പിനായി കൊണ്ടുവന്ന പണമാണോ എന്ന് പരിശോധിക്കുന്നു. 25 ലക്ഷം രൂപ ബാങ്കില്‍ നിന്ന് പിന്‍വലിച്ചതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ചേലക്കര മണ്ഡലത്തില്‍പ്പെട്ട സ്ഥലമാണ് ചെറുതുരുത്തി

ചെറുതുരുത്തിയില്‍ പിടികൂടിയ പണം എത്തിച്ചത് ഇടതുമുന്നണിയെന്നു അന്‍വര്‍ ആരോപിച്ചു. മന്ത്രി മുഹമ്മദ് റിയാസാണ് പിന്നില്‍. സി.പി.എം തോല്‍വി ഭയന്നു. കോളനികളില്‍ പണം വിതരണം ചെയ്യുന്നു. മദ്യം ഒഴുക്കാനും നീക്കം നടക്കുന്നെന്നു അന്‍വര്‍ ആരോപിച്ചു. 

ENGLISH SUMMARY:

Money seized from cheruthuruthi