തിരുവനന്തപുരം സര്‍ക്കാര്‍ എസ്.എം.വി ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുന്നിലെ ബാര്‍ അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐയും എബിവിപിയും തമ്മില്‍ സമര മത്സരം. ഒടുവില്‍ എസ്.എഫ്ഐ–എബിവിപി കയ്യാങ്കളി. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും എസ്.എഫ്.ഐ പതാകയ്ക്ക് പിറകില്‍ അണിനിരന്നതോടെ സമരം തുടങ്ങിയ എബിവിപിക്കാര്‍ നോക്കുകുത്തികളായി.
ബാറിന് നിയമപരമായ ദൂരപരിധി ഉറപ്പാക്കാന്‍ എസ്.എം.വി ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ കവാടം പിറകിലേക്ക് മാറ്റി സ്ഥാപിക്കുന്നുവെന്നാരോപണം ഉയര്‍ന്നിട്ട് ദിവസങ്ങളായി. ഇതിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധിക്കുന്നുവെന്നറിഞ്ഞാണ് ഞങ്ങള്‍ അവിടെയെത്തിയത്. നിരവധി വിദ്യാര്‍ഥികള്‍ പുറത്ത് കൂടി നില്‍ക്കുന്നു. സംഘടിപ്പിക്കാന്‍ എതാനും എബിവിപി നേതാക്കളും. പൊടുന്നനെ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നും എസ്എഫ്ഐ പതാകകള്‍ ഉയര്‍ന്നു. മുദ്രാവാക്യം വിളികളും.
സമരത്തിനായി വിദ്യാര്‍ഥികളെ ക്ലാസുകളില്‍ നിന്ന് ഇറക്കിയ എ.ബി.വിപിക്കാര്‍ക്ക് സംഗതി കയ്യീന്ന് പോയെന്ന് വ്യക്തമായി. പുറത്തുനിന്ന് ചില എസ്.എഫ്.ഐ നേതാക്കള്‍ കൂടി എത്തിയതോടെ വാക്കുതര്‍ക്കമായി കയ്യാങ്കളിയായി. സമരം ബാറിനെതിരെയെന്ന് മറന്ന് പരസ്പരം പോര്‍വിളിയും മുദ്രാവാക്യങ്ങളും. വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും എസ്.എഫ്.ഐ പതാകയ്ക്ക് പിറകില്‍ അണിനിരന്നതോട എ.ബി.വി.പി നേതാക്കള്‍ നിസ്സഹായരായി.