ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന്‍ പിടിയില്‍. വടക്കുതല അജ്മൽ ഉസ്താദ് ആണ് ചവറ പൊലീസിന്‍റെ പിടിയിലായത്. കുട്ടി പ്രായപൂർത്തിയാകുന്നതിന് മുമ്പ് 2015 മുതൽ 2018 വരെയുള്ള കാലയളവിൽ ഇയാള്‍ നിരന്തരമായി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. മുതിർന്നതിന് ശേഷം കുട്ടിയുടെ പെരുമാറ്റത്തിൽ ചില മാറ്റങ്ങൾ പ്രകടമായതിനെ തുടർന്ന് രക്ഷകർത്താക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.
ചവറ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ചവറ പൊലീസ് ഇൻസ്‌പെക്ടർ കെ.ആർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ഓമനക്കുട്ടൻ, എസ്.സി.പി.ഓ മാരായ നൗഷാദ്, രഞ്ജിത്ത് സിപിഓ മാരായ സുജിത്ത്, ശ്യാം ശങ്കർ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.