അരുണാചൽ പ്രദേശിലെ സെപ്പ ജില്ലയിലെ ആശുപത്രിയിൽ നാൽപതുകാരനായ നികം സാങ്ബിയ എന്നയാള്‍ വാളുമായി നടത്തിയ ആക്രമണത്തിൽ ഭാര്യയും മകളും ഉൾപ്പെടെ മൂന്നു പേർ കൊല്ലപ്പെട്ടു. 7 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

സംസ്ഥാന തലസ്ഥാനമായ ഇറ്റാനഗറിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ഈസ്റ്റ് കാമെങ് ജില്ലയുടെ ആസ്ഥാനമായ സെപ്പയിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം.സംഭവം അറിഞ്ഞ ഉടൻ ആശുപത്രിയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ആക്രമണത്തിൽനിന്നും നികം സാങ്ബിയയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവരെയും ഇയാൾ ആക്രമിക്കുകയായിരുന്നു. 

ഉദ്യോഗസ്ഥരിൽ ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്കെതിരെ കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.

ENGLISH SUMMARY:

Man Stabs 3, Including Wife, Daughter With Sword In Arunachal Hospital