തൃശൂർ കൊരട്ടിയിൽ ബൈക്ക് മോഷണക്കേസിലെ പ്രതിയെ പൊലീസ് പിടികൂടി. മേലൂര്‍ ശാന്തിപുരം സ്വദേശി ലിബിനാണ് പിടിയിലായത്. മോഷ്ടിച്ച ബൈക്കോടു കൂടിയാണ് പ്രതിയെ പിടികൂടിയത്
ഇന്നലെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. പല സ്ഥലങ്ങളിൽ നിന്നായി പ്രതി വാഹനങ്ങൾ മോഷ്ടിച്ചിട്ടുണ്ട്. മോഷ്ടിച്ച ശേഷം വാഹനങ്ങള്‍ പൊളിച്ച് ആക്രി കടയില്‍ വില്‍പ്പന നടത്താറാണ് പതിവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. നൈറ്റ് പെട്രോളിങ്ങിനിടെ നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ വരുന്നത് കണ്ട് സംശയം തോന്നി പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ചാലക്കുടി സൗത്തില്‍ നിന്ന് മോഷ്ടിച്ച ബൈക്കായിരുന്നു പ്രതി പിടി കൂടുമ്പോൾ ഓടിച്ചിരുന്നത്.
പ്രതിയെ വാഹനങ്ങള്‍ പൊളിച്ചു വിറ്റ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. മറ്റു പല കേസുകളിലും ലിബിൻ പ്രതിയാണോ എന്നും സംശയമുണ്ട്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി.