അങ്കമാലിയിൽ ചെറുകടിയുടെ പേരിൽ കോഫി ഷോപ്പ് ജീവനക്കാരന് നേരെ ആക്രമണം. കടയിൽ വയ്ക്കുന്ന ചെറുകടികളുടെ എണ്ണം കുറയ്ക്കണമെന്ന് പറഞ്ഞതാണ് പ്രകോപനമായത്. കടയിലേക്ക് ചെറുകടികൾ സപ്ലൈ ചെയ്യുന്ന ബിജു എന്നയാളാണ് ജീവനക്കാരനെ മർദിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
കടയിൽ വയ്ക്കുന്ന ചെറുകടികളുടെ എണ്ണം കുറയ്ക്കണമെന്ന് അറിയിക്കാൻ ജീവനക്കാരനായ മലപ്പുറം സ്വദേശി ഷാലുവിനോട് കടയുടമ പറഞ്ഞിരുന്നു. ഇക്കാര്യം ചൊവ്വാഴ്ച ചെറുകടികൾ സപ്ലൈ ചെയ്യാൻ എത്തിയ ബിജുവിനെ, ഷാലു അറിയിച്ചു. തുടർന്ന് നടന്ന വാക്ക് തർക്കത്തിന് പിന്നാലെയാണ് ഷാലുവിനെ ബിജു ക്രൂരമായി മർദിച്ചത്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു
കടയിൽ കയറി ഗുണ്ടായിസം കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഷാലു. അതിക്രമിച്ചു കടക്കൽ, പരുക്കേൽപ്പിക്കാൻ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ബിജുവിനെതിരെ അങ്കമാലി പൊലീസ് കേസെടുത്തിട്ടുള്ളത്