കായകുളം എം.എല്‍.എ യു.പ്രതിഭയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ശോഭാ സുരേന്ദ്രന്‍. മകന്‍ കേസില്‍പ്പെട്ടാല്‍ അമ്മയാണോ ഉത്തരവാദിയെന്ന് ശോഭ സുരേന്ദ്രന്‍ ചോദിച്ചു. സി.പി.എമ്മിലെ ചിലരുടെ കൂരമ്പുകളാണ് യു.പ്രതിഭയ്ക്കുനേരെ നീണ്ടതെന്നും ശോഭ പറഞ്ഞു. ഇതിനിടെ മന്ത്രി സജി ചെറിയാന് വിമര്‍ശനം. എംഎല്‍എയുടെ മകന്‍ രണ്ട് പഫേ വലിച്ചുള്ളുവെന്ന് പറയാന്‍ നാണമില്ലെയെന്ന് ശോഭ ചോദിച്ചു.