കണ്ണൂര്‍ വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച. 300 പവനും ഒരു കോടി രൂപയും മോഷണം പോയി. കെ.പി.അഷ്റഫിന്റെ വീട്ടില്‍ ആളില്ലാത്തായിരുന്ന സമയത്തായിരുന്നു മോഷണം. ഇന്നലെ രാത്രിയാണ് മോഷണ വിവരം വീട്ടുകാര്‍ അറിയുന്നത്. വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ മധുരയില്‍ പോയിരിക്കുകയായിരുന്നു അഷ്റഫും കുടുംബവും. ലോക്കറില്‍ നിന്നുമാണ് പണവും സ്വര്‍ണവും മോഷണം പോയത്.