malappuram-gold-theft

മലപ്പുറം പെരുന്തൽമണ്ണയിലെ സ്വർണക്കവർച്ച ആസൂത്രിതമെന്ന് പൊലീസ്. 17 പേരടങ്ങുന്ന മോഷണ സംഘത്തിലെ പ്രധാനികളായ 13 പേർ പൊലീസ് പിടിയിൽ. കവർച്ച നടത്തിയ സ്വർണത്തിൽ പകുതി ഭാഗം പൊലീസ് കണ്ടെടുത്തു.

 

ഒരു വർഷം നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് പ്രതികൾ കവർച്ച നടത്തിയത്. പെരിന്തൽമണ്ണയിലെ സ്വർണ വ്യാപാരികളായ സഹോദരങ്ങൾ യൂസഫിനെയും ഷാനവാസിനെയും നിരീക്ഷിക്കാൻ രണ്ടുപേരെ സംഘം നിയോഗിച്ചിരുന്നു. സഹോദരങ്ങൾ കടയടച്ച് മടങ്ങിയ വിവരം ഇവരാണ് കൃത്യമായി സംഘത്തെ വിളിച്ചറിയിച്ചത്. 

കവർച്ച നടത്തി സ്വർണവുമായി മടങ്ങിയ നാലു പേരടങ്ങുന്ന സംഘത്തെ തൊട്ടടുത്ത ദിവസം തൃശ്ശൂരിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. ഇവരിൽ രണ്ടുപേരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നാണ് ആസൂത്രിതമായ കവർച്ചയുടെ ചുരുളഴിയുന്നത്. 

പൊലീസിന്‍റെ കൃത്യമായ നീക്കത്തിലൂടെ നഷ്ടമായ സ്വർണ്ണത്തിൽ പകുതിയിലേറെ ഭാഗവും കണ്ടെടുക്കാനായി. സംഘത്തിലെ നാലുപേർ കൂടി ഇനിയും വലയിലാകാൻ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

ENGLISH SUMMARY:

The gold robbery in Perinthalmanna, Malappuram, has been confirmed as premeditated, according to the police. Thirteen key members of the 17-member gang involved in the heist have been arrested. The police have recovered half of the stolen gold