maneka-gandhi

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ ആശ്വാസത്തിലാണ് നാട്. ഇന്ന് രാവിലെയാണ് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. പിന്നാലെ കടുവയെ കൊല്ലാനായി വെടിവച്ചിട്ടില്ലെന്ന് ദൗത്യസംഘത്തലവന്‍ ഡോ. അരുണ്‍ സഖറിയ വ്യക്തമാക്കി. മയക്കുവെടി വച്ചെങ്കിലും കടുവ ഓടിമാറിയതായി അദ്ദേഹം പറഞ്ഞു. ഇതിനിടെ മേനക ഗാന്ധിയുടെ പ്രതികരണമാണ് ചര്‍ച്ചയാകുന്നത്.

 

കടുവയെ വെടിവച്ച് കൊല്ലരുതെന്ന കേന്ദ്ര ഉത്തരവ് നിലവിലുണ്ടെന്ന് ചൂണ്ടിക്കാട്ടി മേനക ഗാന്ധി രംഗത്തെത്തിയിരുന്നു. കേരളം നിയമം ലംഘിക്കുകയാണ്. ആന, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളെയെല്ലാം കൊല്ലാനാണ് കേരളത്തിന് ഇഷ്ടം. കടുവ ദേശീയ സമ്പത്താണ്. കടുവയെ പിടികൂടാം എന്നാല്‍ കൊല്ലാനാകില്ല എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് എന്ന് മേനക ഗാന്ധി ചൂണ്ടിക്കാട്ടി. ALSO READ; കുട്ടികള്‍ ഓടി കളിക്കുന്ന സ്ഥലം; കടുവയുടെ ജഡം കണ്ടെത്തിയത് വീടിനോട് ചേര്‍ന്ന്

മുന്‍പും മൃഗങ്ങളോടുള്ള കേരളത്തിന്‍റെ സമീപനത്തെ വിമര്‍ശിച്ചുകൊണ്ട് ബിജെപി നേതാവും പരിസ്ഥിതി പ്രവര്‍ത്തകയുമായ മേനക ഗാന്ധി രംഗത്തെത്തിയിട്ടുണ്ട്. വനമേഖലയില്‍ നിന്ന് ആളകള്‍ കുടിയിറങ്ങി വന്യമൃഗങ്ങള്‍ക്ക് സ്വൈര്യമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നതാണ് മേനക ഗാന്ധിയുടെ വാദം.

ENGLISH SUMMARY:

"Kerala is violating the law. Kerala seems to prefer killing wild animals like elephants, tigers, and wild boars. Tigers are a national treasure. While it is permissible to capture a tiger, killing it is not allowed, as per the directive of the central government," said Maneka Gandhi.