crime-news

TOPICS COVERED

കാമുകനൊപ്പം പോകുന്നതിന് വേണ്ടി അഞ്ച് വയസുള്ള തന്റെ മകളെ ശ്വാസംമുട്ടിച്ച് കൊന്ന് അമ്മ. ഡല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം. കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം അമ്മ മൃതദേഹവുമായി ആശുപത്രിയില്‍ വന്നു. കുട്ടിയുടെ ദേഹത്തെ പാടുകളെ കുറിച്ച് ഡോക്ടര്‍മാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അമ്മയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിച്ചു. 

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആള്‍ക്കൊപ്പം പോകുന്നതിന് വേണ്ടിയാണ് മകളെ കൊലപ്പെടുത്തിയത്. ഇയാളുമായുള്ള വിവാഹത്തിന് കുട്ടി തടസമായിരുന്നു. ഇതോടെ കുട്ടിയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു എന്ന് യുവതി പൊലീസിനോട് പറഞ്ഞു.

ഇവരുടെ ഭര്‍ത്താവ് ഭാര്യയേയും മകളേയും ഉപേക്ഷിച്ച് പോയിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട രാഹുല്‍ എന്ന യുവാവിനെ വിവാഹം കഴിക്കാനായാണ് യുവതി ഡല്‍ഹിയിലെത്തിയത്. എന്നാല്‍ രാഹുലിന്റെ വീട്ടുകാര്‍ കുട്ടിയെ സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ വിവാഹം മുടങ്ങി. പിന്നാലെ മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. 

ENGLISH SUMMARY:

Mother suffocates her five-year-old daughter to get away with her boyfriend. The incident took place in Delhi's Ashok Vihar.