ബാത്ത് ടവ്വല്‍ മാത്രം ധരിച്ച് ഇന്ത്യാഗേറ്റിന് നൃത്തം ചെയ്ത യുവതിക്കെതിരെ വ്യാപക പ്രതിഷേധം. രാജ്യാന്തര പുരുഷദിനത്തോട് അനുബന്ധിച്ചാണ് കൊല്‍ക്കത്ത സ്വദേശിയായ സന്നതി മിത്ര നൃത്തരംഗം ചിത്രീകരിക്കുകയും സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കുകയും ചെയ്തത്. 2017 ലെ മിസ് കൊല്‍ക്കത്ത പേജന്റ് വിജയിയാണ് മോഡലാണ് സന്നതി.
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ കൂടിയായ സന്നതി വെളുത്ത ടവ്വല്‍ മാത്രം ധരിച്ച് സൂപ്പര്‍ഹിറ്റ്ചിത്രം ഡിഡിഎല്‍ജെയിലെ പാട്ടിനൊപ്പം ചുണ്ടനക്കിയാണ് വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഡാന്‍സിനിടയില്‍ ടവ്വല്‍ പൂര്‍ണമായും അഴിക്കുന്നുമുണ്ട്. സിനിമയില്‍ സമാനമായ ഡാന്‍സ് കജോള്‍ മുറിക്കുള്ളില്‍ ചെയ്യുന്നുണ്ട്.
സന്നതി ഇന്ത്യാഗേറ്റിന് സമീപം ഡാന്‍സ് കളിക്കുമ്പോള്‍ കുട്ടികള്‍ ഉള്‍പ്പടെ നിരവധി സന്ദര്‍ശകര്‍ സ്തബ്ധരായി നോക്കി നില്‍ക്കുന്നത് കാണാം. ധൈര്യവും, ദയയും സഹാനുഭൂതിയും കൊണ്ട് ഇനിയും അനേകരെ പ്രചോദിപ്പിക്കൂവെന്ന കുറിപ്പോടെയാണ് സന്നതി വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. രണ്ട് മണിക്കൂറിനുള്ളില്‍ തന്നെ വിഡിയോ രണ്ട് മില്യണ്‍ പേരാണ് വിഡിയോ കണ്ടത്. ശ്രദ്ധ കിട്ടുന്നതിനായി ഇങ്ങനെ തരംതാഴരുതെന്നായിരുന്നു ചിലരുടെ കമന്റ്. പൊതുസ്ഥലത്ത് നഗ്നതാപ്രദര്‍ശനം നടത്തിയതിന് കേസെടുക്കുകയാണ് വേണ്ടതെന്ന് മറ്റുചിലരും കുറിച്ചു. ശരീരം അമിതമായി പ്രദര്‍ശിപ്പിച്ചുള്ള വസ്ത്രം ധരിച്ച് ദുര്‍ഗാപൂജ ഫൊട്ടോഷൂട്ട് നടത്തി മുന്‍പ് സന്നതി വിവാദത്തില്‍പ്പെട്ടിരുന്നു.