doctor-case

കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ സെർബിൻ മുഹമ്മദിനായി പാരിപ്പള്ളി പൊലീസ് അന്വേഷണം ശക്തമാക്കി. മെഡിക്കൽ കോളജിലെ ജൂനിയർ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഡോക്ടർ സെർബിൻ മുഹമ്മദിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സെർബിൻ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. സർജനായ സെർബിൻ മുഹമ്മദ് ഒരുമാസം മുമ്പ് മെഡിക്കൽ കോളജിലെ മുറിയിൽ വച്ച് മദ്യലഹരിയിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ആരോഗ്യവകുപ്പിന് ലഭിച്ച പരാതിയെ തുടർന്ന് ഡോക്ടറെ രണ്ടാഴ്ച മുൻപ് സസ്പെൻഡ് ചെയ്തിരുന്നു. 

 
ENGLISH SUMMARY: