കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപണവുമായി പേരാമ്പ്ര സ്വദേശി അനുശ്രീ. പ്രസവ ചികില്‍സയിലെ പിഴവുകാരണം തന്റെ ഗര്‍ഭാശയം നീക്കേണ്ടിവന്നെന്നും മാനസിക വെല്ലുവിളി ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്നങ്ങള്‍ കുഞ്ഞിനുണ്ടെന്നും അനുശ്രീ ആരോപിക്കുന്നു.
ജനുവരി 13നാണ് ആദ്യ പ്രസവത്തിനായി അനുശ്രീയെ മെഡിക്കല്‍ കൊളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സമയത്ത് കൃത്യമായ പരിചരണം ലഭിച്ചില്ല. ഒടുവില്‍ പ്രസവ സമയത്തെ അമിത രക്തസ്രാവം കാരണം ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വന്നു. അതിനുശേഷവും മൂന്ന് ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. കുഞ്ഞ് ഒരാഴ്ചയോളം വെന്‍റിലേറ്ററിലായിരുന്നു. പത്തുമാസം കഴിയുമ്പോഴും കുഞ്ഞിന്റ വളര്‍ച്ചയില്‍ ഗുരുതരമായ പ്രശ്നങ്ങളുണ്ട്. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കേണ്ടി വന്നതെന്നും കുടുംബം പറയുന്നു.