TOPICS COVERED

ഇടുക്കി മൂന്നാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരൻ അറസ്റ്റിൽ. ന്യൂനഗർ സ്വദേശി ഉദയസൂര്യനാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ സഹോദരൻ വിഘ്നേശ്വർ ഉദയസൂര്യനെ കൊലപ്പെടുത്തുകയായിരുന്നു.

കരാർ നിർമ്മാണ തൊഴിലാളിയായ ഉദയ സൂര്യനെ കഴിഞ്ഞദിവസമാണ്‌ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിനു മുറിവേറ്റ് തറയിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ജോലിക്ക് എത്താതിനെ തുടർന്ന് ഉദയസൂര്യനെ തേടിയെത്തിയ തൊഴിലാളികളാണ് ആദ്യം മൃതദേഹം കണ്ടത്. പിന്നീട് പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മദ്യപിച്ച ശേഷം ഉദയസൂര്യനും സഹോദരന്‍ വിഘ്നേശ്വറും തമ്മിൽ സ്ഥിരമായി വാക്കുതർക്കം ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ മൊഴി നൽകിയിരുന്നു. 

പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം കൊലപാതകമാണെന്ന സൂചനകൾ ലഭിച്ചതോടെയാണ് പൊലീസ് വിഘ്നേശ്വറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ആദ്യഘട്ടത്തിൽ കൊലപാതകം സമ്മതിക്കാൻ പ്രതി തയ്യാറായില്ല. പിന്നീട് വിശദമായി ചോദ്യം ചെയ്തതോടെയാണ് സഹോദരനെ കഴുത്ത് ഞെരിച്ചു കൊന്നെന്ന് വിഘ്നേശ്വര്‍ സമ്മതിച്ചത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

In Munnar, Idukki, a man was arrested in connection with the death of his brother, who was found dead. The deceased has been identified as Udayasurya, a resident of Newnagar. The incident occurred during a dispute following alcohol consumption, during which his brother, Vigneshwar, killed him.