കോഴിക്കോട് കൊടുവള്ളിയിൽ സ്വർണ വ്യാപാരിയെ അക്രമിച്ച് രണ്ട് കിലോയോളം സ്വർണം കവർന്നു. മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്നാണ് കാറിലെത്തിയ നാലംഗ സംഘം സ്വർണം കവർന്നത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ബൈജുവിനെ ഇടിച്ചു വീഴ്ത്തി, കത്തി കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു കവർച്ച. കാറിന്റെ നമ്പര്‍ വ്യാജമെന്നു കണ്ടെത്തി. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.