pathanamthitta

TOPICS COVERED

പത്തനംതിട്ടയിൽ ഗർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ച കേസിൽ സഹപാഠി അറസ്റ്റിൽ. ആലപ്പുഴ നൂറനാട് സ്വദേശി അഖിലാണ് പിടിയിലായത്. പലവട്ടം പീഡനത്തിന് ഇരയായി എന്നാണ്  അന്വേഷണത്തിൽ വ്യക്തമായത്.

 

സഹപാഠിയെങ്കിലും പ്രായപൂർത്തിയായ ആളാണ് അഖിൽ.  ഇയാളുടെ പ്രായം 18 വയസ്സും ആറുമാസവും. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെ സഹപാഠിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. അടുപ്പത്തിലായിരുന്നുവെന്നു പ്രതി മൊഴി നൽകി.  കുറ്റസമ്മത മൊഴിയിൽ ലൈംഗിക പീഡനം വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പനിബാധിച്ച് മരിച്ച പെൺകുട്ടിയുടെ അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. അന്നുതന്നെ പൊലീസ് പോക്സോ കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഗർഭസ്ഥ ശിശു മരിച്ച നിലയിലായിരുന്നു. ശിശുവിൻറെ സാമ്പിളും സഹപാഠിയുടെ രക്തസാമ്പിളും ഡിഎൻഎ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഗർഭം അലസിപ്പിക്കാൻ ഉള്ള ശ്രമമാണ് ആരോഗ്യം ഗുരുതരം ആക്കിയതെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞദിവസം വിശദമായ പരിശോധനയിൽ പെൺകുട്ടിയുടെ ബാഗിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ആകെ തകർന്ന നിലയിൽ ആയിരുന്നു പെൺകുട്ടിയെന്നാണ് മനസ്സിലാക്കുന്നത്. ഗർഭം അലസിപ്പിക്കാൻ നടത്തിയ ശ്രമത്തിലടക്കം പ്രതിയുടെ പങ്ക് കൂടുതൽ വ്യക്തമാകാൻ ഉണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷമേ കാര്യങ്ങളിൽ വ്യക്തത വരൂ എന്ന് പൊലീസ് പറഞ്ഞു

ENGLISH SUMMARY:

Pathanamthitta pregnant plus two student death police arrest classs mate