TOPICS COVERED

കാസർകോട് തലപ്പാടി ടോൾഗേറ്റിൽ കാർ യാത്രക്കാരും ടോൾ പ്ലാസ ജീവനക്കാരും തമ്മിൽ സംഘർഷം. ടോൾഗേറ്റ് മറികടന്ന് വാഹനം മുന്നോട്ട് എടുത്തത് ജീവനക്കാർ ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണം. മൂന്നു പേരെ ഉള്ളാൾ പൊലീസ് അറസ്റ്റ്‌ ചെയ്തു.

കർണാടക ഉള്ളാൾ സ്വദേശികളായ സുൽഫാൻ, ഇർഫാൻ ഫയാസ് എന്നിവരെയാണ് ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് - കർണാടക അതിർത്തിയായ തലപ്പാടി ടോൾ ഗേറ്റിൽ ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. മംഗലാപുരം ഭാഗത്തുനിന്ന് മഞ്ചേശ്വരത്തെക്ക് പോവുകയായിരുന്നു സുൽഫാനും സുഹൃത്തുക്കളും. ടോൾ ഗേറ്റിൽ പണം നൽകുന്നതിനു മുൻപ് മുന്നോട്ട് എടുത്തത് ജീവനക്കാർ ചോദ്യം ചെയ്തു. വാക്കുതർക്കം ഒടുവിൽ സംഘർഷത്തിലെത്തി.

യുവാക്കൾ ആക്രമണം തുടങ്ങിയതോടെ ജീവനക്കാരും തിരിച്ചടിച്ചു. സംഘർഷത്തിൽ ടോൾഗേറ്റ് ജീവനക്കാരായ കർണാടക ഹെബ്രി സ്വദേശി മനു, ഉത്തർപ്രദേശ് സ്വദേശി സുധം എന്നിവരുൾപ്പെടെ നാലു പേർക്കാണ് പരുക്കേറ്റത്. നാട്ടുകാരും പൊലീസും ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്.

ENGLISH SUMMARY:

A conflict erupted at the Thalapady Toll Plaza in Kasaragod between car passengers and toll plaza staff. The altercation began when staff questioned the passengers for bypassing the toll gate and moving their vehicle forward without payment.