അർജന്റീനക്ക് എതിരായ തോൽവിക്ക് പിന്നാലെ ബ്രസീൽ പരിശീലകൻ ഡോറിവാൽ ജൂനിയറിനെ പുറത്താക്കി. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീൽ 4-1നാണു അർജന്റീനയോട് പരാജയപ്പെട്ടത്. കഴിഞ്ഞ വർഷം ജനുവരിയിൽ പരിശീലകനായി എത്തിയ ഡോറിവാലിന്റെ കരാർ അടുത്ത ലോകകപ്പ് വരെ ആയിരുന്നു.
കോപ്പ അമേരിക്കയിൽ ക്വാർട്ടറിൽ പുറത്തായ ബ്രസീൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ നാലാം സ്ഥാനത്താണ്. പോർച്ചുഗീസ് പരിശീലകരായ ഹോർഗെ ജെസ്യൂസ്, ഏബൽ ഫെറേരാ എന്നിവരെയാണ് പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. റയൽ മഡ്രിഡിന്റെ കാർലോ ആഞ്ചലോട്ടിയെ, ഡോറിവാലിനെ നിയമിക്കുന്നതിന് മുൻപു ബ്രസീൽ ഫെഡറേഷൻ സമീപിച്ചിരുന്നു.