മുംബൈയില്‍, ട്രെയിനില്‍ സ്ത്രീകളുടെ കോച്ചില്‍ നഗ്നനായി കയറിയ ആള്‍ പിടിയില്‍. സ്ത്രീകള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി ഇയാളെ പിടികൂടി. വൈകുന്നേരം 4:11 ന് മുംബൈ സി.എസ്.ടി - കല്യാൺ എ.സി ലോക്കൽ ട്രെയിന്‍ ഘാട്‌കോപ്പർ സ്‌റ്റേഷനിലെത്തിയപ്പോളാണ് സംഭവം. സത്രീകളുടെ നിലവിളി ശ്രദ്ധയില്‍പ്പെട്ട അടുത്തുള്ള കോച്ചിലുണ്ടായിരുന്ന ടി.ടി.ഇയാണ് സ്ത്രീകളുടെ കോച്ചില്‍ നഗ്നനായി പ്രവേശിച്ചയാളെ പിടിച്ചത്. ബിഎൻഎസ് സെക്ഷൻ 296 പ്രകാരവും റെയിൽവേ ആക്‌ട് സെക്ഷൻ 162 പ്രകാരവും കേസെടുത്തു.