girl-death

TOPICS COVERED

എറണാകുളം കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ ആറ് വയസുള്ള മകളുടെ മരണം കൊലപാതകമെന്ന് സംശയം.  കുട്ടി ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കുട്ടിയുടെ പിതാവ് യു പി സ്വദേശിയായ അജാസ്‌ഖാനെയും രണ്ടാനമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുട്ടി രാവിലെ എഴുന്നേറ്റില്ലെന്നാണ് രക്ഷിതാക്കളുടെ മൊഴി. ഇരുവരും കുറ്റം സമ്മതിച്ചിട്ടില്ല. രാവിലെയാണ് കുട്ടിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുമ്പോൾ തന്നെ പൊലീസിന് കൊലപാതക സംശയം ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലുള്ളവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്.