TOPICS COVERED

റൗഡി ലിസ്റ്റിൽ പെട്ടയാളുടെ ആത്മഹത്യയിൽ സങ്കടപ്പെട്ട് പോലീസിനെ ആക്രമിച്ച സുഹൃത്തുക്കളായ റൗഡികൾ അറസ്റ്റിൽ .  ഇന്നലെ ഉച്ചയ്ക്കാണ് ഒരു സംഘം മദ്യപിച്ച് എത്തി പൊലീസിനെ ആക്രമിച്ചത്. സംഘത്തിലെ നാലുപേരെ കൂടി പിടികൂടാൻ ഉണ്ട്.

കഴിഞ്ഞദിവസം ഗുണ്ടാ ലിസ്റ്റിൽപ്പെട്ട ഇടത്തിട്ട സ്വദേശി അതുൽ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു.  പന്ത്രണ്ടിലധികം ക്രിമിനൽ കേസുകളിലെ പ്രതിയായിരുന്നു അതുൽ പ്രകാശ്. പ്രണയനൈരാശ്യത്തെ തുടർന്നാണ് ആത്മഹത്യ എന്നാണ് വിവരം. പോലീസ് നടപടികൾക്ക് ശേഷം ഇന്നലെ മൃതദേഹം സംസ്കരിച്ചു. സംസ്കാരത്തിന് ശേഷമാണ് ഒരു സംഘം മദ്യപിച്ച് എത്തി വാഹനങ്ങൾ തടഞ്ഞത്. വാഹനങ്ങൾ തടഞ്ഞ് ഇവർ റോഡിൽ കുത്തിയിരുന്നു.  

കടന്നു പോയ വാഹനങ്ങളുടെ ചില്ലുകളിൽ  അടിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പോലീസിനെ സംഘം കല്ലെറിഞ്ഞു. ഇതോടെയാണ്  ഇവരെ പൊലീസ് പിടികൂടിയത്.  കൊടുമൺ സ്വദേശികളായ  അർജുൻ, ഷമീൻ ലാൽ ,  ആനന്ദ് , അരുൺ   ബിപിൻ കുമാർ, അബിൻ എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയാവുന്ന 4 പേർ കൂടി സംഘത്തിൽ ഉണ്ടായിരുന്നു. ഇവർക്കായി അന്വേഷണം വ്യാപിപ്പിച്ചു.  പ്രതികളെല്ലാം അത് ശ്രമം കഞ്ചാവ് കടത്ത് തുടങ്ങിയ ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.