തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ പോകവെ ബാങ്ക് ജീവനക്കാരനെ വെട്ടി പരുക്കേൽപ്പിച്ചു. ബാലരാമപുരം സർവ്വീസ് സഹകര ബാങ്ക് ജീവനക്കാരൻ ലെനിൻ (43) നാണ് വെട്ടേറ്റത്. പുന്നക്കാട് ഭാഗത്ത് ഒരു വീട്ടിൽ ക്ഷേമ പെൻഷൻ നൽകുന്നതിനിടെയാണ് ഒരാൾ എത്തി കയ്യിലിരുന്ന ആയുധം കൊണ്ട് തലക്ക് വെട്ടിയത്. ലെനിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒപ്പം നാട്ടുകാരായ രണ്ടു പേർക്കും വെട്ടേറ്റിട്ടുണ്ട്. രാജേഷ് എന്നയാൾക്കാണ് പരുക്കേറ്റത്, മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ നിരവധി ലഹരി കേസുകളിൽ പ്രതിയായ സച്ചുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ENGLISH SUMMARY:

Lenin, an employee of the Balaramapuram Service Cooperative Bank, was attacked with a knife while distributing welfare pensions in Neyyattinkara.