ആലപ്പുഴ ആറാട്ടുപുഴയിൽ തെരുവുനായയുടെ കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. തകഴി അരയൻചിറ സ്വദേശി കാർത്യായനി (81) യാണ് മരിച്ചത്. അഴിക്കലിൽ പ്രകാശൻ എന്ന മകന്‍റെ വീട്ടിൽ എത്തിയതായിരുന്നു കാർത്യായനി. വീട്ടുമുറ്റത്ത് വച്ചായിരുന്നു ആക്രമണം. കാര്‍ത്യായനിയുടെ മുഖം പൂര്‍ണമായും നായ കടിച്ചെടുത്തു. കണ്ണുകൾ നഷ്ടപ്പെടുകയും ചെയ്തിരുന്നു. കാര്‍ത്ത്യായനി വീട്ടില്‍ ഒറ്റക്കായിരുന്നു. മകന്‍ ജോലി കഴിഞ്ഞെത്തിയപ്പോളാണ് അപകടവിവരം അറിഞ്ഞത്.