kannur-society

TOPICS COVERED

കണ്ണൂര്‍ ചക്കരക്കല്ലിലെ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള  ജില്ലാ ബില്‍ഡിങ് മെറ്റീരിയല്‍ കോ–ഓപറേറ്റീവ് സൊസൈറ്റിയില്‍ വന്‍ ക്രമക്കേടെന്ന് നിക്ഷേപകരുടെ ആരോപണം. നിക്ഷേപിച്ച തുകയടക്കം വകമാറ്റി ചിലവഴിച്ചെന്നും പണം ചോദിക്കുമ്പോള്‍ ഭരണസമിതി കൈമലര്‍ത്തുന്നുവെന്നും നിക്ഷേപകര്‍ പറഞ്ഞു. ഭരണസമിതിക്കെതിരെ നിക്ഷേപകരുടെ കൂട്ടായ്മ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു.

 

അക്കൗണ്ട് ഉടമകള്‍ അറിയാതെ അവരുടെ പേരില്‍ ലോണുകള്‍, ജീവിച്ചിരിപ്പില്ലാത്തവരുടെ പേരും ഒപ്പുമിട്ട വായ്പകള്‍, ഇടപാടുകാരുടെ പണമെടുത്ത് റിസോര്‍ട്ട് പണിയല്‍, തുടങ്ങി ജില്ലാ ബില്‍ഡിങ് മെറ്റീരിയല്‍ കോ–ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്‍റിനും സെക്രട്ടറിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് നിക്ഷേപകര്‍ ഉയര്‍ത്തുന്നത്. കോടികളുടെ തട്ടിപ്പാണെന്നാണ് ആരോപണം.

ബന്ധുക്കളുടെ അടക്കം പണം കൊണ്ടുവന്ന് നിക്ഷേപിച്ചവരും, റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങള്‍ വിശ്വസിച്ചേല്‍പ്പിച്ചവരും പണമെവിടെയെന്ന് ചോദിക്കുകയാണ്. ഒരു കമ്പ്യൂട്ടര്‍ പോലുമില്ലാത്ത ധനകാര്യസ്ഥാപനത്തില്‍ മുഴുവന്‍ കള്ളക്കളിയാണെന്നാണ് ആരോപണം. മാസങ്ങളായി കോ–ഓപറേറ്റീവ് സൊസൈറ്റി കയറിയിറങ്ങിയ നിക്ഷേപകര്‍ പ്രസിഡന്‍റിന്‍റെയും സെക്രട്ടറിയുടേയും വീട്ടുപടിക്കലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് സഹകരണ വകുപ്പ് ദിവസങ്ങളോളമായി ഓഡിറ്റ് നടത്തിവരികയാണ്. ആരോപണങ്ങള്‍ നിഷേധിച്ച  കെപിസിസി മെമ്പര്‍ കൂടിയായ സൊസൈറ്റി പ്രസി‍ഡ‍ന്‍റ്  കെ.സി മുഹമ്മദ് ഫൈസല്‍  അടുത്ത വര്‍ഷം ഫെബ്രുവരിക്കുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്നാണ് വിശദീകരിക്കുന്നത്

ENGLISH SUMMARY:

Complaint of irregularity in cooperative society kannur