തിരുവല്ല കുമ്പനാട് കാരള്‍ സംഘത്തെ ആക്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ഷെറിന്‍, ബിബിന്‍, അനന്തു, അജിന്‍ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ കടയിലിരുന്നപ്പോള്‍ മുഖത്ത് കാറിന്റെ ഹെഡ്‌‌ലൈറ്റ് അടിച്ചതാണ് ആക്രമണത്തിന് പ്രകോപനമായത്. കേസില്‍ ഇനി പിടിയിലാകാനുള്ളത് പതിനൊന്ന് പ്രതികളാണ്.

കുമ്പനാട് എക്സോഡസ് ചര്‍ച്ച് കാരള്‍സംഘത്തിനുനേരെയായിരുന്നു ആക്രമണം. കാരൾ അവസാന വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. വീടിന്റെ ഗേറ്റ് തള്ളി തുറന്നുo മതിൽ ചാടിയും സംഘം അകത്തുകയറി ആക്രമിക്കുകയായിരുന്നു. മുക്കാൽ മണിക്കൂറോളം ആക്രമണം തുടർന്നു. പോലീസ് എത്തിയപ്പോൾ സംഘം ചിതറി ഓടുകയായിരുന്നു.

അക്രമി സംഘത്തിലെ ഒരാളെ കാരൾ സംഘം തന്നെ പിടികൂടി പോലീസിന് കൈമാറിയിരുന്നു. പിന്നാലെ സംഘത്തിലെ ആറു പേരെ കോയിപ്രം പൊലീസ് പിടികൂടി. പ്രതികൾക്ക് പ്രത്യേക മത, രാഷ്ട്രീയബന്ധം ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്.

അതേസമയം ക്രൂരമായ ആക്രമണ് നടന്നതെന്ന് സ്ത്രീകള്‍ പ്രതികരിച്ചു. ആക്രമിക്കരുതെന്നു കൈകൂപ്പി അഭ്യര്‍ഥിച്ചിട്ടും പിന്‍മാറാന്‍ അവര്‍ തയ്യാറായില്ല. എന്തു കാരണത്താലാണ് അക്രമമെന്നു മനസിലായില്ല. പത്തോളം പേരുണ്ടായിരുന്നു. കുമ്പനാട് പ്രദേശവാസികള്‍ തന്നെയാണ്. മദ്യത്തേക്കാള്‍ മാരകമായ ലഹരിയാണ് സംഘം ഉപയോഗിച്ചതെന്നു തോന്നുന്നെന്നും അക്രമത്തിന് ഇരയായവര്‍ പറഞ്ഞിരുന്നു.

വലിയ തടിക്കഷണം ഉപയോഗിച്ചായിരുന്നു തല്ലിയത്. ചിലരുടെ കയ്യില്‍ ചെയിന്‍ വരെയുണ്ടായിരുന്നു. പൊലീസ് എത്തിയപ്പോള്‍ അക്രമികള്‍ പലവഴിയ്ക്കു ഓടി അപ്രത്യക്ഷരായി. ഒരാളെ മാത്രമാണ് പിടികൂടാനായതെന്നും അക്രമത്തിനിരയായവര്‍ പറഞ്ഞു. ആക്രമണത്തില്‍ സ്ത്രീകള്‍ അടക്കം എട്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 

ENGLISH SUMMARY:

Four individuals have been arrested in Thiruvalla for attacking a carol group in Kumbanad. The assault was allegedly triggered by a car’s headlights flashing on the accused. Eleven more suspects remain at large.