തൃശൂർ പാലയൂർ സെന്‍റ് തോമസ് തീർഥാടന കേന്ദ്രത്തിൽ ക്രിസ്മസ് ആഘോഷം പൊലീസ് മുടക്കി. നക്ഷത്രങ്ങൾ ഉൾപ്പെടെ എല്ലതും തൂക്കിയെറിയുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തിയതായി ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു. 

 തൃശൂർ പാലയൂർ സെന്‍റ് തോമസ് പള്ളി മുറ്റത്ത് ഇന്നലെ രാത്രി ഒൻപതോടെ കാരൾ ഗാനാലാപനം തുടങ്ങാനിരിക്കെ പൊലീസ് എത്തി. ഉച്ചഭാഷിണിയ്ക്ക് അനുമതിയില്ലെന്ന് എസ്.ഐ : വിജിത്ത് ട്രസ്റ്റി അംഗങ്ങളോട് പറഞ്ഞു. മാത്രവുമല്ല, കാരൾ ഗാന വേദിയിലെ സകല സാമഗ്രികളും തൂക്കിയെറിയുമെന്ന് എസ്.ഐ ഭീഷണിപ്പെടുത്തി.  കാരൾ ഗാനം പാടാൻ പൊലീസ് അനുവദിച്ചില്ല. സിറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേൽ തട്ടിൽ പള്ളിയിൽ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു പൊലീസിന്‍റെ വിരട്ടൽ. 

 ഒന്നരമാസത്തെ പരിശീലനത്തിന് ശേഷം കാരൾ ഗാനം ആലപിക്കാനിരുന്നതാണ് മുടങ്ങിയത്.   പള്ളിയുടെ ചരിത്രത്തിൽ ആദ്യമായാണ് കാരൾ ഗാനം മുടങ്ങുന്നതെന്ന് ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു.

ENGLISH SUMMARY:

The police stopped the Christmas celebration at the St. Thomas Pilgrimage Center in Thrissur Palayur. Trustee members said that S.I. threatened.