തൃശൂർ കോടന്നൂരിൽ ഇരുപതംഗ സംഘം പൊലീസുകാരനെ ആക്രമിച്ചു. ഒല്ലൂർ സ്റ്റേഷനിലെ സിവിൽ ഓഫിസര്‍ റെനീഷിന്റെ മുഖത്ത് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. കവിളെല്ല് പൊട്ടി, മൂക്ക് തകർന്നു. കലുങ്കിലിരുന്ന ആൺകുട്ടികളുടെ ചിത്രമെടുത്തതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഇരുപത് പേർക്കെതിരെ ചേർപ്പ് പൊലീസ് കേസെടുത്തിട്ടുണ്ട്.