ഇടുക്കി കട്ടപ്പനയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത് മൂന്ന് ദിവസം പിന്നിട്ടും കുറ്റാരോപിതർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താതെ പൊലീസ്. നിക്ഷേപകന്റെ കുടുംബത്തിന് പണം തിരികെ നൽകാൻ നടപടികൾ സ്വീകരിച്ചെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. വിഷയത്തിൽ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. നിക്ഷേപകൻ സാബുവിന്റെ മരണത്തിൽ പ്രത്യേകസംഘം ആരോപണ വിധേയരുടെ മൊഴി രേഖപ്പെടുത്തി തുടങ്ങി. സർക്കാർ കുടുംബത്തിനൊപ്പമാണെന്നും ജീവനക്കാർ തെറ്റ് ചെയ്‌തെങ്കിൽ പൊലീസ് അന്വേഷിച്ച് നടപടിയെടുക്കുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു കുറ്റക്കാരെ സംരക്ഷിക്കാനാണ് സർക്കാരിന്റെ നീക്കാമെന്നാരോപിച്ച് കട്ടപ്പനയിൽ കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തി. സംഭവത്തിൽ ജീവനക്കാർക്ക് തെറ്റുപറ്റിയോ എന്ന് പരിശോധിക്കൻ റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി യോഗം ചേരും. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം കേസിൽ തുടർനടപടിയെടുക്കുമെന്നാണ് പൊലീസിന്റെ വിശദീകരണം