സീരിയൽ ചിത്രീകരണത്തിനിടെ നടിയോട് ലൈംഗിക അതിക്രമം നടത്തിയതിന് രണ്ട് നടനമാർക്കെതിരെ കേസ്. നടന്മാരായ ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുനെതിരെയാണ് കൊച്ചി തൃക്കാക്കര പൊലീസ് കേസെടുത്തത്. കൊച്ചിയിലെ സീരിയൽ ചിത്രീകരണത്തിനിടെ അതിക്രമം കാട്ടിയെന്നാണ് പരാതി. തൃക്കാക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് നടി പരാതി നൽകിയത്.