ചെന്നൈയില്‍ കാഴ്ച വസന്തം തീര്‍ത്ത് ഫ്ലവര്‍ ഷോ.30 ലക്ഷത്തോളം പൂക്കളാണ് സന്ദര്‍ശകരെ വിസ്മയിപ്പിക്കാന്‍ തയാറെടുത്ത് നില്‍ക്കുന്നത്. ഒരു ലക്ഷത്തിലേറെ സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്.
ലാറ്റിനമേരിക്കന്‍ മണ്ണിന്‍റെ സുഗന്ധം പരത്തുന്ന സാല്‍വിയയും മഡഗാസ്കറിന്‍റെ സ്വന്തം പെരിവിങ്കിളും തൊട്ട് നമ്മുടെ വീട്ടുമുറ്റങ്ങളിലെ റോസും ആന്തൂറിയവുമുള്‍പ്പടെ സന്ദര്‍ശകരെ സ്വാഗതം ചെയ്യുകയാണ് സെമ്മൊഴി പൂങ്കായില്‍. 50 ഇനങ്ങളില്‍പ്പെട്ട പൂക്കളാണ് ഉള്ളത്. വിവിധ നിറങ്ങളിലും വ്യത്യസ്ത രൂപങ്ങളിലുമുള്ള പൂക്കങ്ങള്‍ സന്ദര്‍ശകരുടെ മനം കവരുന്നു.
പൂക്കള്‍ കൊണ്ട് നിര്‍മിച്ച കവാടവും ക്ലോക്കും ബോട്ടും ആമയും മയിലും ആനകളും ഡാന്‍സിങ് ഡോളുമെല്ലാം സന്ദര്‍ശകരെ അതിശയിപ്പിക്കുന്നു. ഇക്കുറിയും ഒരുലക്ഷത്തിലേറെ പ്പേര്‍ എത്തുമെന്നാണ് സംഘാടകരായ ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പിന്‍റെ പ്രതീക്ഷ. വൈകിട്ട് കലാപരിപാടിയും ഉണ്ട്. ഈ മാസം 19 വരെയാണ് പുഷ്പമേള