കൊല്ലം കുന്നത്തൂരില്‍ പതിനഞ്ചുകാരനായ പത്താംക്ലാസ് വിദ്യാര്‍ഥി ആദി കൃഷ്ണന്‍ ജീവനൊടുക്കിയതില്‍ അയല്‍വാസിയും ബന്ധുക്കളുമായ ദമ്പതികള്‍ അറസ്റ്റിലായി. ആത്മഹത്യാപ്രേരണക്കുറ്റത്തിന് കുന്നത്തൂർ പടിഞ്ഞാറ് തിരുവാതിരയിൽ ഗീതു, ഭർത്താവ് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഡിസംബര്‍ ഒന്നിനായിരുന്നു ആത്മഹത്യ. ദമ്പതികളുടെ മകള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ സന്ദേശം അയച്ചെന്നാരോപിച്ച് പ്രതിയായ ഗീതു ആദികൃഷ്ണനെ മുഖത്ത് അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന്റെ മനോവിഷമത്തില്‍ കുട്ടി ആത്മഹത്യ ചെയ്തെന്നാണ് പരാതി.
മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കൊല്ലം സെഷൻസ് കോടതി തള്ളിയതിന് പിന്നാലെയാണ് ശാസ്താംകോട്ട പൊലീസ് പ്രതികളെ അറസ്റ്റു ചെയ്തത്. ഗോപു രജ്ഞിനി ദമ്പതികളുടെ മകനായ ആദികൃഷണന്‍ അംബികോദയം സ്കൂളിലെ പത്താംക്ളാസ് വിദ്യാര്‍ഥിയായിരുന്നു.