മാള കുഴൂരിനു സമീപം തിരുമുക്കുളത്ത് വ്യാപാരിയേയും കുടുംബത്തേയും ആക്രമിച്ച് കട തല്ലിപൊളിച്ചു. തിരുമുക്കുളം പള്ളി വികാരിയെ അസഭ്യം പറയുന്നത് വ്യാപാരിയും കുടുംബവും തടഞ്ഞതാണ് ആക്രമണത്തിന് കാരണം. സംഭവത്തില്‍ നാലു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടരയോടെയായിരുന്നു ആക്രമണം. വ്യാപാരിയായ പാറേക്കാട്ടില്‍ ആന്‍റണി, ഭാര്യ കുസുമം, മക്കളായ അമര്‍ജിത്, അഭിജിത് എന്നിവരാണ് ആക്രമിക്കപ്പെട്ടത്. നാട്ടുകാരായ ഡേവിസ്, ലിനു, ഷൈജു, ലിന്‍സണ്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഈ നാലു പേരും തിരുമുക്കുളം പള്ളി വികാരി ആന്റണി പോള്‍ പറമ്പത്തിനെ അസഭ്യം പറഞ്ഞു. ഇത് വ്യാപാരിയും കുടുംബവും തടഞ്ഞു. ഇതിനു പിന്നാലെയാണ്, വ്യാപാര സ്ഥാപനം അടിച്ചുതകര്‍ത്തത്. വീടും ആക്രമിച്ചതായി പരാതിയില്‍ പറയുന്നു. വ്യാപാരിയും കുടുംബവും ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ വൈദികനും മാള പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ആക്രമണത്തിനെതിരെ കുഴൂർ പഞ്ചായത്ത് പരിധിയിൽ വ്യാപാരികൾ കടയടച്ചിട്ട് പ്രതിഷേധിച്ചിരുന്നു.