ഹണി ട്രാപ്പിൽ കുടുക്കി വൈദികനിൽ നിന്നും 41  ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ  യുവതിയെയും, യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. വൈക്കത്ത് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രിൻസിപ്പലായ  വൈദികനാണ് പണം നഷ്ടമായത്. ബംഗളൂരു   സ്വദേശികളായ നേഹ ഫാത്തിമ (25), ഇവരുടെ സുഹൃത്ത് സാരഥി(29) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. 

യുവതി വൈദികനുമായി ഫോണിലൂടെ  സൗഹൃദം സ്ഥാപിക്കുകയായിരുന്നു. സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി  2023 ഏപ്രിൽ മാസം മുതൽ  പലതവണകളായി പണം കൈപ്പറ്റി. വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്ന് ഇയാൾ  പൊലീസിൽ പരാതി നൽകുകയായിരുന്നു. 

ENGLISH SUMMARY:

Two Persons Arrested for Extorting Rs 41 Lakh from Priest in Honey Trap