ഉത്തര്‍പ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയിൽ യുവതിയെ രണ്ട് പേർ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. മഹാരാജ്പൂർ മേഖലയിലാണ് സംഭവം. ഇവരിൽ നിന്ന് രക്ഷപ്പെട്ട യുവതി പൊലീസ് സ്റ്റേഷനിലെക്കി പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി റിപ്പോർട്ട് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഉന്നാവോയിലെ കോട്വാലി പ്രദേശത്ത് താമസിക്കുന്ന 26 വയസ്സുള്ള യുവതിയാണ് ക്രൂര പീഡനത്തിനിരയായത്. മാതാപിതാക്കളെ നഷ്ടപ്പെട്ട യുവതി മഹാരാജ്പൂരിലെ ഗ്രാമത്തിൽ താമസിക്കുന്ന ബന്ധുവിനെ കാണാനായി പതിവായി എത്താറുണ്ടായിരുന്നു. ബുധനാഴ്ച പ്രതികളായ സൂരജ് കുശ്‌വാഹയും സുഹൃത്ത് ദീപക് കുശ്‌വാഹയും ചേർന്ന് ജോലി വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് യുവതിയെ ഗ്രാമത്തിലെത്തിച്ചു. പിന്നീട് ജോലി ഉറപ്പ് വരുത്താനെന്ന വ്യാജേന യുവതിയെ ഓട്ടോയിൽ കയറ്റി. ഉന്നാവോയിലെ വീട്ടിൽ കൊണ്ടുവിടാമെന്ന് അവർ യുവതിക്ക് വാക്കുകൊടുത്തിരുന്നു.
എന്നാല്‍ ഗംഗാഗഞ്ചിനും സുബൗലിക്കും ഇടയില്‍വച്ച് ഓടിക്കൊണ്ടിരിക്കെ ഓട്ടോയില്‍ വച്ച് ഇരുവരും ചേര്‍ന്ന് യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. സൂരജിൽ നിന്നും ദീപക്കിൽ നിന്നും രക്ഷപ്പെട്ട ശേഷം മഹരാജ്പൂർ പോലീസ് സ്റ്റേഷനിലെത്തി യുവതി സംഭവം പൊലീസിൽ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് പേർക്കെതിരെ കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.