middle-aged-man-commits-suicide-after-strangling-young-woman-in-lodge

TOPICS COVERED

തമ്പാനൂർ കെഎസ്ആർടിസി ബസ്റ്റാൻഡ് സമീപമുള്ള ലോഡ്ജിൽ യുവതിയെ കഴുത്തറുത്ത് കൊന്നതിനുശേഷം മധ്യവയസ്കൻ  ജീവനൊടുക്കി. പേയാട് സ്വദേശികളായ കുമാരൻ, ആശ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് കഴിഞ്ഞദിവസം പോലീസിന് പരാതി നൽകിയിരുന്നു.

രണ്ടുദിവസം മുമ്പാണ് കുമാരനും ആശയും തമ്പാനൂർ ബസ്റ്റാൻഡിനെ സമീപത്തെ കൊടിയിൽ ടൂറിസ്റ്റ് ഫോമിൽ  മുറിയെടുത്തത്. ജീവനക്കാർ ഇന്നലെ മുറി വൃത്തിയാക്കുന്നതിനായി പലതവണ മുട്ടി വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെ ലോഡ്ജ് ജീവനക്കാർ തമ്പാനൂർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി മൂന്നാം നിലയിലെ മുറിയുടെ കതക്  ചവിട്ടിപ്പൊളിച്ചാണ് അകത്തു കടന്നത്. കഴുത്തറുത്ത് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ കട്ടിലിന് സമീപത്താണ് ആശയുടെ മൃതദേഹം കണ്ടെത്തിയത്.  കുമാരനെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

വിവാഹമോചിതനായതിനുശേഷമാണ് കുമാരൻ ആശയുമായി അടുപ്പത്തിലായത്. വിവാഹിതയും രണ്ടു മക്കളുടെ അമ്മയുമാണ് ആശ. അതിനിടെ ആശയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് കഴിഞ്ഞദിവസം വിളപ്പിൽശാല പോലീസിന് പരാതി നൽകിയിരുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മുറിയിൽ മൽപ്പിടുത്തം നടന്നതായി വ്യക്തമാക്കുന്ന തെളിവുകൾ പോലീസിന് ലഭിച്ചു.ആശയുടെശരീരത്തിൽ ക്ഷതമേറ്റ  പാടുകൾ ഉണ്ട്. കുമാരന്റെ തോളിലും  കൈകളിലും മുറിവേറ്റിട്ടുണ്ട്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. ഫോറൻസിക് സംഘം മുറിക്കുള്ളിൽ വിശദമായ പരിശോധന നടത്തി.

ENGLISH SUMMARY:

Middle-aged man commits suicide after strangling young woman in lodge; shaking