തൃശൂര്‍ വിയ്യൂര്‍ സെന്‍ററില്‍ ജ്വല്ലറിയില്‍ കവര്‍ച്ച. എട്ടു കിലോ ആഭരണങ്ങള്‍ കവര്‍ന്നു. വിയ്യൂര്‍ ഡി.കെ. ജ്വല്ലറിയുടെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. ജ്വല്ലറിയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന എട്ടു കിലോ ആഭരണങ്ങളാണ് കവര്‍ന്നത്. ലോക്കറിനുള്ളിലായിരുന്നു സ്വര്‍ണം. ഇതു തട്ടിയെടുക്കാനുള്ള ശ്രമം വിജയിച്ചില്ല. ജ്വല്ലറി തുറക്കാന്‍ രാവിലെ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ഉടമ അറിയുന്നത്. ഉടനെ, വിയ്യൂര്‍ പൊലീസിനെ വിവരമറിയിച്ചു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മോഷ്ടാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കൂടുതല്‍ സമാഹരിച്ചു വരികയാണ് പൊലീസ്.