മലപ്പുറം അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയാതായി പരാതി. നാട്ടുകാരും അകന്ന ബന്ധുക്കളുമടക്കം എട്ടിൽ അധികമാളുകൾ ചൂഷണത്തിന് ഇരയാക്കി എന്നാണ് യുവതിയുടെ ബന്ധുക്കളുടെ പരാതി. സംഭവത്തിൽ മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്‌തു. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കി യുവതിയുടെ 15 പവൻ സ്വർണം കവർന്നുഎന്നും കേസ്. കൊണ്ടോട്ടി  ഡിവൈഎസ്പി യുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്. 

ENGLISH SUMMARY:

A young woman was gang-raped in malappuram areekode