ഹണി റോസിനെ അപമാനിച്ചുള്ള പരാമര്‍ശം നടത്തിയ രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. സൈബര്‍ ഇടങ്ങളില്‍ സംഘടിത ആക്രമണമെന്നായിരുന്നു ഹണി റോസിന്റെ പരാതി.
അതേസമയം, ചാനൽ ചർച്ചകളിൽ ഹണി റോസിനെതിരെ മോശം പരാമർശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഈശ്വറിന് എതിരെ വീണ്ടും പരാതി. സലിം എന്ന തൃശ്ശൂർ സ്വദേശിയാണ് പരാതി നൽകിയത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പരാതി. രാഹുലിനെതിരെ ഹണി റോസും പരാതി നൽകിയിരുന്നു. രണ്ട് പരാതികളിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
രാഹുൽ ഈശ്വറിന് മാപ്പില്ലെന്ന് നടിഹണി റോസ്. താനും കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. അതിന് കാരണക്കാരിൽ ഒരാൾ രാഹുൽ ഈശ്വറാണെന്ന് ഹണി റോസ് ഫെയ്സ്ബുക്കിൽ കുറിച്ചു. രാഹുല്‍ മാപ്പര്‍ഹിക്കുന്നില്ലെന്നും നിയമനടപടി സ്വീകരിക്കുന്നുവെന്നും ഇന്നലെഹണി പറഞ്ഞിരുന്നു. കടുത്ത മാനസിക വ്യഥയിലേക്കും ആത്മഹത്യയിലേക്കും തള്ളിയിടാനാണ് ശ്രമം. പൊതുബോധം എനിക്കെതിരാക്കാന്‍ സൈബറിടത്ത് ആസൂത്രിതനീക്കം നയിക്കുന്നുവെന്നും ഹണി റോസ് ഫെയ്്സ് ബുക്ക് പോസ്റ്റില്‍ ആരോപിച്ചു