man-arrested-for-extortion-

തൃശൂര്‍ കാട്ടൂരില്‍ നഗ്നദൃശ്യങ്ങള്‍ കാട്ടി യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ വിരുതന്‍ അറസ്റ്റില്‍. യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായും പൊലീസ് പറയുന്നു. പ്രവാസി മലയാളിയുടെ ഭാര്യയുമായി സൗഹൃദം സ്ഥാപിച്ചായിരുന്നു തുടക്കം. വാട്സാപ്പിലൂടെ ചിത്രങ്ങളും വിഡിയോകളും കൈക്കലാക്കിയ ശേഷം ഭീഷണി തുടര്‍ന്നു. 

 

ഒരു ലക്ഷം രൂപ കൈക്കലാക്കി. വീണ്ടും ഭീഷണി തുടര്‍ന്നു. അങ്ങനെയാണ്, യുവതി കാട്ടൂര്‍ പൊലീസിന് പരാതി നല്‍കിയത്. കാട്ടൂര്‍ സ്വദേശി സുധീറിനെ അറസ്റ്റ് ചെയ്തു. പൊലീസ് അന്വേഷിച്ചതോടെ നാട്ടില്‍ നിന്ന് മുങ്ങിയെ സുധീറിനെ മണ്ണുത്തിയില്‍ നിന്നാണ് പിടികൂടിയത്. 

വാടകയ്ക്കു വീടെടുത്ത് താമസിക്കുകയായിരുന്നു. ടാക്സി ഡ്രൈവറാണ് അറസ്റ്റിലായ സുധീര്‍.  ഭാര്യയില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം പിന്നെ വിവാഹം കഴിച്ചിട്ടില്ല. കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്‍.ബൈജുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്. സുധീറിന്‍റെ ഫോണ്‍ സൈബര്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി കൈമാറി. 

ENGLISH SUMMARY:

Man Arrested for Extortion and Sexual Assault in Thrissur