കൊല്ലം മൈനാഗപ്പള്ളി മണ്ണൂർക്കാവിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതമെന്ന് പൊലീസ്. മൈനാഗപ്പള്ളി ദിയ ഭവനിൽ രാജീവിന്റെ ഭാര്യ ഇരുപത്തിയാറുകാരി ശ്യാമ ആണ് മരിച്ചത്. ഭർത്താവ് രാജീവിനെ കരുനാഗപ്പളളി പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ രാത്രിയിൽ തറയിൽ കിടക്കുന്ന നിലയിലാണ് ശ്യാമയുടെ മൃതദേഹം കാണപ്പെട്ടത്.ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വാഹനം ആവശ്യപ്പെട്ട് രാജീവ് വീടിന് സമീപം ക്ഷേത്രോത്സവം നടക്കുന്ന ഭാഗത്തെത്തി നാട്ടുകാരെ അറിയിച്ചു. തുടർന്നാണ് വിവരം പുറത്തറിഞ്ഞത്.