തിരുവനന്തപുരം അമ്പലത്തിന്‍കാല അശോകന്‍ വധക്കേസില്‍ അഞ്ച് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം. മൂന്ന് പ്രതികളെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. എട്ട് പ്രതികള്‍ക്കും മേല്‍ അയ്യായിരം രൂപവീതം പിഴയും കോടതി ചുമത്തി. തിരുവനന്തപുരം സെഷന്‍സ് കോടതിയുടേതാണ് വിധി.
കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ ഒന്ന് മുതല്‍ അഞ്ചുവരെ പ്രതികളായ ശംഭു, ശ്രീജിത്ത്, ചന്ദ്രമോഹന്‍, സന്തോഷ്,ഹരി എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം. കൊലപാതകത്തിനും ഗൂഢാലോചനയ്ക്കുമാണ് ശിക്ഷ. ഗൂഢാലോചന നടത്തിയ ഏഴാംപ്രതി സന്തോഷ്, പത്താം പ്രതി പ്രശാന്ത്, പന്ത്രണ്ടാം പ്രതി സജീവ് എന്നിവര്‍ക്കാണ് ജീവപര്യന്തം. സിപിഎം പ്രവര്‍ത്തകനായ അശോകന്‍ 2013 മേയിലാണ് ആലങ്കോട് ജംക്ഷനില്‍ കൊല്ലപ്പെട്ടത്.
ഒന്നാം പ്രതി ശംഭുവിന്‍റെ പലിശക്കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതക കാരണം. പ്രതികള്‍ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന ആരോപണമുണ്ട്. ആര്‍.എസ്.എസ് മണ്ഡലം കാര്യവാഹകായിരുന്ന രാജഗോപാല്‍ പ്രതിയായിരുന്നെങ്കിലും കുറ്റവിമുക്തനാക്കപ്പെട്ടു.