nm-vijayan-letter-3

വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം.വിജയന്‍റെ ആത്മഹത്യ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ആത്മഹത്യയും മൂന്ന് അനുബന്ധ കേസുകളുമാണ് അന്വേഷിക്കുക. വിധിവരുന്നതുവരെ പ്രതികളെ അറസ്റ്റുചെയ്യരുതെന്ന് കോടതി. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തപ്പെട്ട ഐ.സി.ബാലകൃഷ്ണൻ എംഎൽഎയെയും ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചനെയും 15 വരെ അറസ്റ്റ് ചെയ്യരുതെന്നു കോടതി നിര്‍ദേശമുണ്ട്. 

 

വിഷം അകത്തു ചെന്ന നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയി‍ൽ ചികിത്സയിലായിരിക്കെയാണ് വയനാട് ഡിസിസി ട്രഷററും മകനും മരിച്ചത്. എൻ.എം.വിജയന് ഒന്നരക്കോടി രൂപയുടെ ബാധ്യതകളെന്ന് ഡയറിക്കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. വിജയന്റെ മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്ത ഡയറിയിൽ 2022 വരെയുള്ള ബാധ്യതകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 

ENGLISH SUMMARY:

Crime Branch to investigate N.M. Vijayan's suicide