തൃശൂർ സർക്കാർ ചിൽഡ്രൻസ് ഹോമിൽ 17കാരൻ കൊല്ലപ്പെട്ടു. ഇരിങ്ങാലക്കുട സ്വദേശി അങ്കിത് ആണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുന്ന കുട്ടിയെ അന്തേവാസിയായ 15കാരൻ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ആറരയോട് കൂടിയാണ് ദാരുണമായ കൊലപാതകമുണ്ടായത്. 17 കാരനെ കാണാൻ നല്ല ഭംഗിയുണ്ടെന്ന് 15 കാരൻ പറഞ്ഞതില്‍ നിന്ന് തുടങ്ങിയ തര്‍ക്കമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്. 

‘നിന്‍റെ മുഖം നല്ല ഭംഗിയുണ്ട്. ഫെയ്സ് വാഷ് ഉപയോഗിച്ചാണോ’ എന്നുള്ള ചോദ്യം 17 കാരനെ  അലോസരപ്പെടുത്തി. പിന്നാലെ 17 കാരൻ 15കാന്‍റെ മുഖത്തടിച്ചു. ചുണ്ട് പൊട്ടി. ഇന്നലെ രാത്രിയായിരുന്നു ഈ അടിയും തർക്കവും . ഇന്ന് രാവിലെ 15 കാരൻ പല്ലു തേയ്ക്കുമ്പോൾ നല്ല വേദന . 15 കാരന് അരിശം വന്നു . തല്ലിയവൻ എവിടെ എന്ന് അന്വേഷിച്ചു. രക്തസമ്മർദ പ്രശ്നമുള്ളതിനാൽ ഗുളിക കഴിക്കുന്നുണ്ട് 17 കാരൻ. ഉറക്കം ഉണർന്നിരുന്നില്ല. ഓഫിസിന് പുറകിലിരുന്ന ചുറ്റികയുമായി ചെന്ന് 17 കാരന്‍റെ തലയ്ക്കടിക്കുകയായിരുന്നു. 

ENGLISH SUMMARY:

In a tragic incident at the Thrissur Children's Home in Kerala, a 17-year-old boy named Abhishek from Irinjalakuda was fatally attacked by a fellow inmate, a 15-year-old boy